ആരാധകർക്കായി മോഹൻലാലിന്റെ വാലിബൻ ചലഞ്ച്….

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 27നാണ് തീയറ്ററുകളിൽ എത്തുന്നത്. ഇതിനിടെ ഇപ്പോള്‍ ആരാധകര്‍ക്കായി വാലിബന്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.
ഞാനിതിനെ വാലിബന്‍ ചലഞ്ച് എന്ന് വിളിക്കുന്നു. നിങ്ങള്‍ സ്വീകരിക്കുമോ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വാലിബന്‍ ടീസറിലെ ഡയലോഗും രംഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചലഞ്ച് വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്

Advertisement