‘ഞങ്ങൾ തമ്മിൽ വെറുക്കാൻ കാരണങ്ങളില്ല’, മോഹൻലാലിന് ജന്മദിന സമ്മാനവുമായും ശ്രീനിവാസൻ

Advertisement

മോഹൻലാലുമായി ഒരു പ്രശ്‍നവുമില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീനിവാസൻ. മോഹൻലാലുമായി ഒരു പുതിയ സിനിമ ഉണ്ടാകും എന്നും ശ്രീനിവാസൻ പറഞ്ഞു. അതിന് പല ആൾക്കാരും ശ്രമിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ സിനിമയായിരിക്കും ചിലപ്പോൾ ആദ്യം നടക്കുക എന്നും മൂവി വേൾഡ് മീഡിയയ്‍ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ വ്യക്തമാക്കി.

മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്നു പുതിയ സിനിമ ഉണ്ടാകുമോ എന്ന അഭിമുഖകാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനിവാസൻ. ആഗ്രഹം ഉണ്ട്. അതിന് പല ആൾക്കാരും ശ്രമിക്കാറുണ്ട്. വേറെ ആരെങ്കിലും കഥയുമായി വന്നാലും തങ്ങൾ ഒന്നിക്കും എന്നും ശ്രീനിവാസൻ പറഞ്ഞു. ഞങ്ങളെ ഒരു സിനിമയിൽ ഒന്നിപ്പിക്കാൻ സംവിധായകൻ പ്രിയദർശന് ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്‍ടമെന്നും ശ്രീനിവാസൻ പറഞ്ഞു. സത്യന് പ്ലാനൊന്നുമില്ല. പ്രിയന് പ്ലാനുണ്ട് എന്നും ശ്രീനിവാസൻ വ്യക്തമാക്കി.

വിനീതിനും അങ്ങനെയൊരു ആഗ്രഹം ഉണ്ട്. അതായിരിക്കും ചിലപ്പോൾ ആദ്യം നടക്കുകയെന്നും ശ്രീനിവാസൻ വ്യക്തമാക്കി. നടൻ മോഹൻലാലിനോട് ഇഷ്‍ടമല്ലേ എന്ന ചോദ്യത്തിനും ശ്രീനിവാസൻ മറുപടി പറഞ്ഞു. വെറുക്കാൻ കാരണങ്ങളൊന്നും അങ്ങനെ വലുതായി ഉണ്ടായിട്ടില്ല എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഞാൻ ഒന്നും ഒളിപ്പിച്ച് വയ്‍ക്കുന്ന പ്രകൃതക്കാരനല്ല എന്നായിരുന്നു മറുപടി. അത് ആൾക്കാർക്ക് ഇഷ്‍ടമായിരിക്കില്ല എന്നും ശ്രീനിവാസൻ വ്യക്തമാക്കി. പരസ്‍പരം ശത്രുതയിലാണെന്ന് പറയുന്നതുകൊണ്ട് ആൾക്കാർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്നും അഭിമുഖകാരന്റെ ചോദ്യത്തിന് മറുപടിയെന്നോണം ശ്രീനിവാസൻ വ്യക്തമാക്കി.

മോഹൻലാലിന് ജന്മദിന ആശംസകൾ നേരുകയും ചെയ്‍തു ശ്രീനിവാസൻ. മോഹൻലാലിന് ജന്മദിനത്തിന് ആശംസിക്കാനുള്ളത് ഞങ്ങളുടെ സിനിമ വലിയ വിജയമായിരിക്കട്ടേ എന്നാണ്. ആ വിജയമായിരിക്കട്ടെ മോഹൻലാലിന്റെ പിറന്നാൾ സമ്മാനം എന്നും ശ്രീനിവാസൻ വ്യക്തമാക്കി. തിരക്കഥാ ചർച്ചകളിൽ മോഹൻലാലും അഭിപ്രായം പറയാറുണ്ടെന്നും അത് ഗുണകരമാകാറുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ശ്രീനിവാസൻ വ്യക്തമാക്കി.

Advertisement