ലാലേട്ടന് ഇന്ന് 63-ാം പിറന്നാള്‍….

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് അറുപത്തിമൂന്നാം പിറന്നാളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ദിവസം ആഘോഷമാക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, പിണറായി വിജയന്‍ തുടങ്ങി സിനിമാ-രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
അഭിനയ സമവാക്യങ്ങള്‍ തോറ്റുപോകുന്ന അനായാസ അഭിനയം, ശരീരപേശികളാല്‍ പോലും വെള്ളിത്തിരയില്‍ മായാജാലം തീര്‍ത്ത നടനമാന്ത്രികന്‍, അഭ്രപാളിയില്‍ ആടിത്തീര്‍ത്ത വേഷങ്ങളിലൊക്കെയും മോഹന്‍ലാലിന്റേതായ എന്തോ ഒന്നുണ്ട്. അത് തന്നെയാണ് മോഹന്‍ലാല്‍ പകരക്കാരനില്ലാത്ത അവതാരമാകുന്നത്. മലയാള സിനിമ ഉള്ളിടത്തോളം കാലം മലയാളികള്‍ നേഞ്ചേറ്റുന്ന പേര്. കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരെ സ്വരത്തില്‍ വിളിക്കുന്നു…. ഞങ്ങളുടെ സ്വന്തം ലാലേട്ടന്‍…പ്രിയപ്പെട്ട മോഹന്‍ലാലിന് ന്യൂസ് അറ്റ് നെറ്റിന്റെ പിറന്നാള്‍ ആശംസകള്‍….

Advertisement