‘ജയ ജയ ജയ ജയഹേ’ തിയറ്ററുകളിൽ വൻ വിജയം; 25 കോടിയിലേക്ക്

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ജയ ജയ ജയ ജയഹേ’ തിയറ്ററുകളിൽ വൻ വിജയമാണ്.ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആദ്യ വാരാന്ത്യത്തേക്കാൾ ഉയർന്ന കളക്ഷനാണ് രണ്ടാം വാരാന്ത്യത്തിൽ നേടുന്നത് .

അന്താക്ഷരി എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് അണിയിച്ചൊരുക്കിയ ചിത്രത്തിൻറെ തിരക്കഥ സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നു നിർവഹിച്ചത്.

ആദ്യ 11 ദിനങ്ങളിൽ ചിത്രത്തിൻറെ കളക്ഷൻ 23 കോടിക്കടുത്ത് എത്തിയതായാണ് കണക്കാക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 13-15 കോടി ചിത്രം നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. . ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമിച്ചു .രാജേഷ്, ജയ എന്നിവരുടെ വിവാഹവും വിവാഹ ശേഷവുമുള്ള ജീവിതവുമാണ് ചിത്രത്തിന്റെ കഥാതന്തു. രാജേഷ്, ദമ്പതികളായി ആണ് ദർശനയും ബേസിലും ചിത്രത്തിൽ വേഷമിടുന്നത്.

Advertisement