ആണവോർജ വകുപ്പിൽ സെക്യൂരിറ്റി ഗാർഡ്‌ / ഓഫീസർ

കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ചിന്റെ വിവിധ യൂണിറ്റിൽ 321 ഒഴിവുണ്ട്.

സെക്യൂരിറ്റി ഗാർഡ് –- 274, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ–-38, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ–-9 എന്നിങ്ങനെയാണ് ഒഴിവുകൾ. സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർക്ക് ബിരുദവും ജൂനിയർ ട്രാൻസലേഷൻ ഓഫീസർക്ക് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായം: സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ–-18–-27, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ–-18–-28. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 11. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും www.amd.gov.in കാണുക.

Advertisement