പഞ്ചകർമയിൽ പരിശീലനം നേടാം

Advertisement

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ താഴെപ്പറയുന്ന 4 സ്ഥാപനങ്ങളിൽ ഒക്ടോബർ 15 മുതൽ ഒരു വർഷത്തെ ഫുൾ–ടൈം സ്വാശ്രയ പഞ്ചകർമ ടെക്നിഷ്യൻ കോഴ്സ് നടത്തുന്നു.

1) നാഷനൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ, ചെറുതുരുത്തി – 679531. ഫോൺ: 04884-262543 – 30 സീറ്റ്

2) സെൻട്രൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി – 10 സീറ്റ്

3) റീജനൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, രാജേന്ദ്രനഗർ, ജമ്മു – 15 സീറ്റ്

4) സെൻട്രൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഗുവാഹത്തി – 10 സീറ്റ്

12–ാം ക്ലാസിലെ മാർക്ക് നോക്കിയാണ് സെലക്‌ഷൻ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പകുതി സീറ്റ് വീതം. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഹോസ്റ്റൽ സൗകര്യമില്ല.അപേക്ഷാഫീയായി 500 രൂപയുടെ ഡ്രാഫ്റ്റും, യോഗ്യതാ രേഖകളും താൽപര്യമുള്ള സ്ഥാപനത്തിൽ 15ന് അകം എത്തിക്കണം. കോഴ്സ് ഫീ 30,000 രൂപ 3 ഗഡുക്കളായി അടയ്ക്കാം. പൂർണവിവരങ്ങൾക്ക് www.ccras.nic.in യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങളുണ്ട്.

Advertisement