ഹൂഗ്ലിയിൽ വീണ്ടും സംഘർഷം, ട്രയിനുകൾക്ക് നേരെ കല്ലേറ്

കൊല്‍ക്കൊത്ത. ബംഗാളിലെ ഹൂഗ്ലിയിൽ വീണ്ടും സംഘർഷം.ഇന്നലെ രാത്രി ട്രയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഹൗറ – ബർധമാൻ പാതയിൽ ആണ് കല്ലേറ് ഉണ്ടായത്.പാതയിൽ ഓടുന്ന മുഴുവൻ ട്രെയിനുകളും വൈകി ഓടുകയാണ്. ബിജെപി യുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു.

ശ്രീറാംപൂർ , റിഷ്റ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് രാവിലെ 8 മുതൽ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകും വരെയാണ് നിരോധനാജ്ഞ. രാമ നവമി ഘോഷയാത്രയിൽ തോക്കുമായി പങ്കെടുത്ത സുമിത് ഷ എന്ന 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ തോക്കുമായി ഘോഷയാത്രയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

Advertisement