റെഡ്മി വാച്ച്‌ 2 ലൈറ്റ് ഇന്ത്യയിലെത്തി

ന്യൂഡൽഹി: റെഡ്മി നോട്ട് 11 പ്രോ ഫോണുകൾക്കൊപ്പം ഷവോമി റെഡ്മി വാച്ച്‌ 2 ലൈറ്റും ഇന്ത്യയിൽ അവതരിപ്പിച്ചു.

എസ്പിഒ2 മോണിറ്ററിംഗ്, 24 മണിക്കൂർ ഹൃദയമിടിപ്പ് ട്രാക്കിംഗ്, 10 ദിവസം വരെ ബാറ്ററി ലൈഫ് എന്നിവയ്‌ക്കൊപ്പം ഇൻബിൽറ്റ് ജിപിഎസ് പ്രവർത്തനവും വാഗ്ദാനം ചെയ്യുന്ന വാച്ചാണ് ഇത്. എച്ച്‌ഐഐടി, യോഗ തുടങ്ങിയ 17 പ്രൊഫഷണൽ മോഡുകൾ ഉൾപ്പെടെ 120ലധികം വാച്ച്‌ ഫെയ്‌സുകളും 100ലധികം വർക്ക്‌ഔട്ട് മോഡുകളുമായാണ് സ്മാർട്ട് വാച്ച്‌ എത്തുന്നത്.

262എംഎഎച്ച്‌ ബാറ്ററിയാണ് സ്മാർട്ട് വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നത്, മാഗ്നറ്റിക് ചാർജിംഗ് പോർട്ട് വഴി ചാർജ് ചെയ്യാം. റെഡ്മി വാച്ച്‌ 2 ലൈറ്റ് ബ്ലൂടൂത്ത് വി5 കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ആൻഡ്രോയ്ഡ് 6.0 അല്ലെങ്കിൽ ഐഒഎസ് 10ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ മ്യൂസിക്ക് കൺട്രോൾ, കാലാവസ്ഥ, മെസേജ് അറിയിപ്പുകൾ, ഇൻകമിംഗ് കോൾ അറിയിപ്പുകൾ, മൈ ഫോൺ സേർച്ച്‌ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

റെഡ്മി വാച്ച്‌ 2 ലൈറ്റിന്റെ വില 4,999 രൂപയാണ്. ഐവറി, ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിൽ വാച്ച്‌ ലഭ്യമാകും. സ്മാർട്ട് വാച്ച്‌ മാർച്ച്‌ 15 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, എംഐ ഡോട്ട് കോം, റിലയൻസ് ഡിജിറ്റൽ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകുമെന്ന് റെഡ്മി അറിയിച്ചു.

Advertisement