ലോകകപ്പ് ഫുട്ബോളിന് വേദിയാകാന്‍ സൗദി അറേബ്യ?

ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകാന്‍ സാധ്യത. 2034 ഫിഫ ലോകകപ്പ് വേദിക്കായി മത്സരിച്ചിരുന്ന ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. ടൂര്‍ണമെന്റ് നടത്തുന്നതില്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ സൗദിയെ പിന്തുണച്ചതോടെ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി ആയിരുന്നു.
ഇന്തോനേഷ്യയുടെ ഫുട്ബോള്‍ അസോസിയേഷന്‍ ആദ്യം മലേഷ്യയ്ക്കും സിംഗപ്പൂരിനുമൊപ്പം ഓസ്ട്രേലിയയുമായി സംയുക്ത ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയതോടെ ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണു ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്നു പിന്‍വാങ്ങുന്നതെന്ന് ഫുട്ബോള്‍ ഓസ്ട്രേലിയ അറിയിച്ചു.

Advertisement