റിയാദ്: അൽഹിലാലിന്റെ ബ്രസീൽ സൂപ്പർതാരം നെയ്മാറിന് കാമുകി ബ്രൂണ ബിയാൻകാർഡിയിൽ പെൺകുഞ്ഞ് പിറന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ നെയ്മാർ പുറത്തു വിട്ടു. ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ ഞങ്ങളുടെ ‘മാവി’ എത്തി എന്ന് നെയ്മർ പോർച്ചുഗീസിൽ കുറിച്ചു.
സ്വാഗതം, മകളേ, നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്.. ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദിയെന്നാണ് കുറിപ്പിലെ മറ്റു വരികൾ.
ബ്രൂണ ബിയാൻകാർഡിയും തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അവരുടെ കുട്ടിയെ സ്വാഗതം ചെയ്തു. ഇരുവരും മകൾ മാവിയെ കൈകളിൽ പിടിച്ചിരിക്കുന്ന ചിത്രങ്ങളും ഇതിനകം പങ്കിട്ടു. സമൂഹ മാധ്യമങ്ങളിൽ നെയ്മറും കാമുകിയും മാതാപിതാക്കളായി എന്ന വാർത്ത സൗദിയിലെ ആരാധകരെ ആവേശത്തിലാക്കി.
Advertisement