മൃതദേഹത്തിനോട് പൊലിസിന്റെ അനാദരവ്

Advertisement

പാറ്റ്ന:മൃതദേഹത്തോട് അനാ​ദരവ് കാട്ടി പോലീസ്.മുസാഫർപുർ ജില്ലയിൽ അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹം പോലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു.

ഞാറാഴ്ച രാവിലെ ഫകുലി ഒപി ഏരിയയിലെ ധോധി കനാൽ പാലത്തിന് സമീപമായിരുന്നു ട്രക്കിടിച്ച് അപകടമരണം ഉണ്ടായത്.രക്തം വാർന്ന മൃതദേഹം വലിച്ചിഴയ്ക്കുകയും കനാലിലേക്ക് പോലീസ് വലിച്ചെറിയുകയും ചെയ്തു.വഴിയാത്രക്കാർ പകർത്തിയ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് ക്രൂരത പുറം ലോകം അറിയുന്നത്.മൂന്ന് പോലീസുകാർക്കെതിരെ നടപടിയെടുത്തതായി അധികൃതർ വ്യക്തമാക്കി.ഇവരെ സസ്പെൻഡ് ചെയ്യുകയും അച്ചടക്ക ലംഘനത്തിന് നടപടി സ്വീകരിക്കുകയും ചെയ്തതായി മുസാഫർപുർ പോലീസ് അറിയിച്ചു

Advertisement