വനിത ഫുട്‌ബോള്‍ ലോകകപ്പ്; സ്‌പെയിന്‍ ഒരു ഗോളിന് മുന്നില്‍

വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ പുതിയ ചാമ്പ്യന്‍ പിറക്കാന്‍ നിമിഷങ്ങള്‍ മാത്രം. സിഡ്നിയില്‍ നടക്കുന്ന കിരീടപ്പോരില്‍ യൂറോപ്പിലെ രണ്ട് വന്‍ ശക്തികളായ ഇംഗ്ലണ്ടും സ്പെയ്നും തമ്മിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ആദ്യ ഫൈനലാണിത്. നിലവില്‍ സ്‌പെയിന്‍ ഒരു ഗോളിന് മുന്നിലാണ്. സ്‌പെയിന്‍ താരം ഒല്‍ഗാ കാര്‍മോണയാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.
ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പിന്റെ ആവേശകരമായ പതിപ്പാണ് കലാശപ്പോരാട്ടത്തോടെ ഇന്ന് അവസാനിക്കുന്നത്. ഇംഗ്ലണ്ടും സ്പെയ്നും മനോഹരപ്രകടനങ്ങളുമായാണ് കലാശക്കളിയിലേക്ക് എത്തിയത്.

Advertisement