ലസിത് മലിംഗ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു

ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു. ബൗളിങ് പരിശീലകനായാണ് മലിംഗ തിരിച്ചെത്തുന്നത്. ന്യൂസിലന്‍ഡ് പേസര്‍ ഇതിഹാസം ഷെയ്ന്‍ ബോണ്ടാണ് നിലവില്‍ മുംബൈയുടെ ബൗളിങ് കോച്ച്. അദ്ദേഹത്തിന് പകരമായാണ് മലിംഗ എത്തുന്നത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് പരിശീലകനാണ് മലിംഗ. ഈ സ്ഥാനം ഒഴിഞ്ഞാണ് ഇപ്പോള്‍ വീണ്ടും മലിംഗ മുംബൈ ഇന്ത്യന്‍സിലേക്ക് വരുന്നത്. താരമെന്ന വേഷം അഴിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ കോച്ചിങ് സ്റ്റാഫില്‍ മലിംഗ നേരത്തെ അംഗമായിരുന്നു. 2018-ല്‍ ടീമിന്റെ മെന്ററായിരുന്നു ലങ്കന്‍ പേസര്‍. ഇടവേളയ്ക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നത്.

Advertisement