സംഗീത പരിപാടിക്കിടെ മദ്യപിച്ചു; ഗ്ലെന്‍ മാക്സ്വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍

ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഡ്ലെയ്ഡില്‍ നടന്ന നൈറ്റ് പാര്‍ട്ടിക്ക് പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത പരിപാടിക്കിടെ താരം മദ്യപിച്ചുവെന്നും പിന്നാലെ ആംബുലന്‍സെത്തി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്താണ് മാക്സ്വെല്ലിനു സംഭവിച്ച ആരോഗ്യപരമായ പ്രശ്നങ്ങള്‍ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും വന്നിട്ടില്ല. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. താരം ടീമിന്റെ പരിശീലന ക്യാമ്പിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് ഇനി മാക്സ്വെല്‍ ഓസ്ട്രേലിയയ്ക്കായി ഇറങ്ങാനിരിക്കുന്നത്.

Advertisement