ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു മതത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി

എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു മതത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയപരിപാടിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാകുന്നുവെന്നും ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിറുത്തണമെന്ന് പറഞ്ഞ സ്ഥാനത്ത് ഇന്ന് അത് പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement