പാർലമെന്റിൽ പ്ലക്കാർഡുകളും വിലക്കി; ലഘുലേഖയ്ക്കും അനുമതി വേണം

ന്യൂഡൽഹി∙ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനും ലഘുലേഖ, വാർത്താക്കുറിപ്പ്, ചോദ്യാവലി എന്നിവ വിതരണം ചെയ്യുന്നതിനും വിലക്ക്. ലഘുലേഖ, വാർത്താക്കുറിപ്പ്, ചോദ്യാവലി എന്നിവയുടെ വിതരണത്തിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
ഇന്നലെ, പാർലമെന്റ് പരിസരങ്ങളിൽ പ്രകടനങ്ങളും ധർണകളും മതപരമായ ചടങ്ങുകളും വിലക്കിയതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നിർദേശം.

ജൂലൈ 18 ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളിലും അൺപാർലമെന്ററിയായി കണക്കാക്കുന്ന വാക്കുകളുടെയും പദപ്രയോഗങ്ങളുടെയും ലിസ്റ്റ് അടങ്ങിയ ബുക്ക്‌ലെറ്റും ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെയും വിമർശനം ഉയർന്നിരുന്നു.

Advertisement