ദേശീയ സാങ്കേതികവിദ്യാദിനം 2022 കാസർകോട് എൽ ബി എസ് കോളേജിൽ

കാസർകോട്: ദേശീയതലത്തിൽ എല്ലാ വർഷവും നടത്താറുള്ള ദേശീയ സാങ്കേതിക വിദ്യാദിനത്തിന്റെ ഈ വർഷത്തെ സംസ്ഥാനതല ഉദ്ഘാടനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെഎസ് സിഎസ്ടിഇ) ആഭിമുഖ്യത്തിൽ മെയ് 11ന് കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കും.

ശാസ്ത്ര സാങ്കേതിക മേഖലയിലെ ശാസ്ത്രജ്ഞന്മാരുടേയും, എഞ്ചിനീയർമാരുടേയും നേട്ടങ്ങളും മികച്ച സംഭാവനകളും അംഗീകരിക്കുന്നതിനും, രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും, കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള യുവമനസ്സുകളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും മെയ് 11ന് ദേശീയ സാങ്കേതിക വിദ്യാദിനമായി ആചരിക്കുന്നത്. പ്രദർശനങ്ങൾ, ശാസ്ത്രമേളകൾ തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഫോൺ 04994 250290.

Advertisement