ജിഎസ്ടി വരുമാനത്തിൽ സർവ്വകാല റെക്കോർഡ്, മാർച്ചിൽ പിരിഞ്ഞുകിട്ടിയത് 1,42,095 കോടി രൂപ; കേരളത്തിൽ 2,089 കോടി

ന്യൂഡൽഹി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ്. മാർച്ച്‌ മാസത്തിൽ ചരക്കുസേവന നികുതിയായി പിരിച്ചെടുത്തത് 1,42,095 കോടി രൂപയാണ്.

ജനുവരിയിലെ റെക്കോർഡാണ് തിരുത്തി കുറിച്ചത്. അന്ന് 1,40,986 കോടി രൂപയാണ് വരുമാനം.

മാർച്ചിൽ കേന്ദ്ര ജിഎസ്ടി വരുമാനം 25,830 കോടി രൂപ വരും.സംസ്ഥാന ജിഎസ്ടി 32,378 കോടി രൂപയാണ്. ഐജിഎസ്ടിയാണ് ഏറ്റവും കൂടുതൽ. 74,470 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതിൽ 39,131 കോടി രൂപയും സാധനസാമഗ്രികളുടെ ഇറക്കുമതിയിലൂടെയാണ് സമാഹരിച്ചത്. കേരളത്തിന്റെ ജിഎസ്ടി വരുമാനം 2,089 കോടി രൂപയാണ്.

കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച്‌ മാർച്ചിലെ ജിഎസ്ടി വരുമാനത്തിൽ 15 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. നിരക്കുകൾ യുക്തിസഹമാക്കാൻ ജിഎസ്ടി കൗൺസിൽ സ്വീകരിച്ച നടപടിയാണ് വരുമാനം ഉയരാൻ കാരണമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നു.

Advertisement