കെഎസ്ഇബിയിലും സാമ്പത്തിക പ്രതിസന്ധി; ശമ്പള വിതരണത്തിന് വായ്പ എടുക്കേണ്ടി വരും

തിരുവനന്തപുരം:
കെഎസ്ഇബിയിലും സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ബോർഡിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഇതുവരെ തുടങ്ങാത്ത പദ്ധതികൾ തത്കാലത്തേക്ക് നിർത്തിവെക്കാനും ചിലത് ചുരുക്കാനും സിഎംഡി നിർദേശം നൽകി. ശമ്പളം, പെൻഷൻ, വിതരണത്തിന് വായ്പ എടുക്കേണ്ട സ്ഥിതിയാണ് നിലവിൽ. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവയ്ക്ക് മാത്രം പണം അനുവദിക്കും

ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നിലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്ന് എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്.

മൺസൂൺ കുറഞ്ഞതും പ്രതിസന്ധിയായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.

Advertisement