കോട്ടയം: മഹാത്മാ​ഗാന്ധി സർവ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായം കിട്ടിയേക്കില്ല. അടിയന്തരമായി 50 കോടി വേണമെന്ന സർവ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ അനുകൂലമായ പ്രതികരണം ഉണ്ടായില്ല.

120 കോടിയുടെ ബാധ്യതയാണ് സർവകലാശാലക്കുള്ളത്. സർക്കാർ കനിഞ്ഞില്ലെങ്കിൽ സെപ്റ്റംബർ മാസത്തെ ജീവനക്കാരുടെ ശമ്പളവും വൈകും.

അടിയന്തരമായി 50 കോടി അഡീഷണൽ ഗ്രാൻഡായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് സർവകലാശാല വൈസ് ചാൻസിലർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചത്. എന്നാൽ സർവ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല