നികുതി പിടിക്കേണ്ടയാളെ സംസ്ഥാന സര്‍ക്കാര്‍ സംഭാവന പിരിക്കുന്ന ആളാക്കി മാറ്റി, വി ഡി സതീശൻ

Advertisement

തൃശൂര്‍.കേരളീയത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെ ദുരുപയോഗം ചെയ്തുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കേരളീയത്തിൽ ഏറ്റവും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയതിന് ജിഎസ്ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ച സംഭവത്തിൽ ആയിരുന്നു പ്രതികരണം. നികുതി പിടിക്കേണ്ടയാളെ സംഭാവന പിരിക്കുന്ന ആളാക്കി മാറ്റിയെന്നും വി ഡി സതീശൻ പറഞ്ഞു.


ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെ സർക്കാർ ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തുന്നത്. കേരളീയം കൊടിയിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് വലിയ പ്രഹരശേഷിയുള്ള ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. നികുതി വെട്ടിപ്പ് നടത്തുന്നവർ പേടിക്കുന്ന വിഭാഗമാണ് ജിഎസ്ടി ഇന്റലിജൻസ്. എന്നാൽ ഈ വിഭാഗത്തെ സംഭാവന പിരിക്കുന്ന ആളുകളാക്കി മാറ്റി. സ്വർണക്കച്ചവടക്കാർ അടക്കമുള്ള വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് ജിഎസ്ടി ഇന്റലിജൻസ് കേരളീയത്തിനായി പണം പിരിച്ചതെന്നും വി ഡി സതീശൻ.


കേരളീയത്തിൽ ഏറ്റവും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയതിനാണ് ജിഎസ്ടി അസി. കമ്മീഷണറെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചത്.

Advertisement