മദ്യപിച്ചു പരക്കം പാഞ്ഞു, മൈലപ്രയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

Advertisement

പത്തനംതിട്ട. മദ്യപിച്ചു പരക്കം പാഞ്ഞു, മൈലപ്രയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. വെട്ടിപ്പുറം സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ പ്രസന്നനാണ് മരിച്ചത് – യുവാക്കൾ ഓടിച്ച കാറിനുള്ളിൽ നിന്ന് അഞ്ചോളം മദ്യക്കുപ്പികളും കണ്ടെടുത്തു.

ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു പത്തനംതിട്ട മൈലപ്രയിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. വെട്ടിപ്പുറം സ്വദേശി പ്രസന്നനെ കാറിന് അടിയിൽ നിന്നാണ് പുറത്തെടുത്തത്. പത്തനംതിട്ട സ്വദേശികളായ വിജിത്ത് ബ്ലെസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്

ചുവന്ന ബലേനോ കാറിനുള്ളിൽ പൊട്ടിച്ചതും അല്ലാത്തതുമായ നിറയെ ബിയർ ബോട്ടിലുകളും കണ്ടെത്തി.മദ്യപിച്ചാണ് യുവാക്കൾ അപകടം വരുത്തി വെച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

പത്തനംതിട്ടയിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പ്രസന്നൻ മരിച്ചിരുന്നു. കുമ്പഴയിൽ ചുമട്ടുതൊഴിലാളിയാണ് മരിച്ച പ്രസന്നൻ .മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരായ യുവാക്കളും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement