കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്

ന്യൂ ഡെൽഹി.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ.അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്വത്തിലുള്ള സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാം ലീലാ മൈതാനത്തിലാണ് കിസാൻ മസ്ദൂർ മഹാ പഞ്ചായത്ത് നടക്കുക.കർഷകരും  തൊഴിലാളികളുമടക്കം പതിനായിരക്കണക്കിന് പേർ മഹാ പഞ്ചായത്തിൽ അണിചേരും.മഹാപഞ്ചായത്തിൽ വനിതാ സംഘടനകളും,  തൊഴിലാളി സംഘടനകളും, യുവജന സംഘടനകളും ഭാഗമാകും.കാർഷിക വിലകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക ഉൾപ്പെടെ നിരവധി വിഷയങ്ങൾ ആണ് സംയുക്ത കിസാൻ മോർച്ച ഉയർത്തുന്നത്.പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ  കർഷകർ ഡൽഹിയിൽ  എത്തിചേർന്നിട്ടുണ്ട്. മഹാ പഞ്ചായത്തിലെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി ട്രാഫിക് പോലീസ് ഗതാഗത നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്

Advertisement