തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ നൽകാൻ എസ് ബി ഐ യ്ക്ക് സുപ്രിം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിയ്ക്കും

ന്യൂഡെല്‍ഹി. തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ നൽകാൻ എസ്.ബി.ഐ യ്ക്ക് സുപ്രിം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിയ്ക്കും. ‍ സമയം നീട്ടിച്ചോദിച്ച എസ്.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തിയാകുംമുമ്പ് വിവരങ്ങള്‍ നല്‍കാനാണ് എസ്.ബി.ഐ യ്ക്ക് നല്കിയിട്ടുള്ള നിർദ്ദേശം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം ഇതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും നിര്‍ദേശിച്ചിട്ടുണ്ട്.. ജൂണ്‍ വരെ സമയംതേടിയ എസ്.ബി.ഐ.യെ ഇന്നലെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫെബ്രുവരി 15-ന് വിധിവന്നശേഷം ഉള്ള 26 ദിവസം ബാങ്ക് എന്തുചെയ്യുകയാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

Advertisement