സൗജന്യങ്ങളെക്കാൾ ഉറപ്പുള്ളത് മോദി ഗ്യാരണ്ടി

ന്യൂ ഡെല്‍ഹി.സൗജന്യങ്ങളെക്കാൾ ഉറപ്പുള്ളത് മോദി ഗ്യാരണ്ടിയെന്ന മുദ്രാവാക്യവുമായി രാജ്യമാകെ ബിജെപി പ്രചരണത്തിന് തയ്യാറെടുക്കുന്നു. സൗജന്യങ്ങളെക്കാൾ ഉറപ്പുള്ളതാണ് മോദി ഗ്യാരണ്ടി എന്ന പ്രചരണം കൂടുതൽ രാഷ്ട്രീയ നേട്ടം നൽകുമെന്ന് ബിജെപി വിലയിരുത്തൽ. എല്ലാ സംസ്ഥാനങ്ങളിലും ഇത് മുദ്രാവാക്യമായി പ്രചരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം.

ഇടക്കാല ബഡ്ജറ്റിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം ആരംഭിക്കാനുള്ള ബിജെപി നിർദേശം.
സർക്കാരിന്റെ ക്ഷേമ- വികസന പദ്ധതികൾ പ്രചരിപ്പിക്കുന്നതിന്റെ അനുബന്ധ മുദ്രാവാക്യമാകും ഇത്.

Advertisement