ഗ്യാൻവാപി മസ്ജിദില്‍ ആരാധന നടത്താൻ ഹൈന്ദവ വിഭാഗത്തിന് അനുവാദം

ലഖ്നൗ.ഗ്യാൻവാപി മസ്ജിദില്‍ ആരാധന നടത്താൻ ഹൈന്ദവ വിഭാഗത്തിന് അനുവാദം നൽകി കോടതി. മുമ്പ് മുദ്രവച്ച നിലവറയ്‌ക്കുള്ളില്‍ ആരാധന നടത്താന്‍ ആണ് അനുമതി. അതേസമയം ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് എതിർ വിഭാഗത്തിന്റെ നീക്കം.

പത്ത് നിലവറകള്‍ ആണ് ഗ്യാൻവാപിയിൽ ഉള്ളത്. ഇതിലെ മൂന്ന് എണ്ണത്തിൽ പൂജ നടത്താനാണ് അനുവാദം.
കാശിവിശ്വനാഥ ക്ഷേത്രത്തില്‍ നിന്നുളള പൂജാരിമാര്‍ക്ക് ആണ് നിലവറയില്‍ പൂജ നടത്താനുള്ള അവകാശം. നിലവറയിലേക്ക് കടക്കുന്നത് തടഞ്ഞ് ഇപ്പോൾ ബാരിക്കേഡുകള്‍ നിലവിലുണ്ട്. ഈ ബാരിക്കേഡുകള്‍ നീക്കാനും കോടതി ആവശ്യപ്പെട്ടു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ നിലവറകള്‍ നേരത്തേ സുപ്രീം കോടതി ഉത്തരവ് പ്രകാരം മുദ്രവച്ചിരുന്നു.
നിലവറകളിൽ മുമ്പ് പൂജയും നടന്നിരുന്നതായ് സ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് അനുവാദം എന്ന് വാരണാസി ജില്ലാ കോടതി ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് മുസ്ലിം വിഭാഗം അറിയിച്ചു. നാളെത്തന്നെ അപ്പീൽ അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിക്കും എന്നാണ് വിവരം

Advertisement