ഗ്യാൻവാപിയിൽ ഒരുഭാഗത്ത് ഹിന്ദു ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ല

Advertisement

ലഖനൗ.ഗ്യാൻവാപിയിൽ ഒരുഭാഗത്ത് ഹിന്ദു ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ല.മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതിവിസമ്മതിച്ചു.ഗ്യാന്‍വാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനും ഹൈകോടതി നിർദ്ദേശം നൽകി.വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി.

അതിവേഗത്തിൽ ഉത്തരവ് നടപ്പാക്കിയെന്ന മസ്ജിദ് കമ്മറ്റിയുടെ വാദങ്ങള്‍ അലഹബാദ് ഹൈക്കോടതി തള്ളി.പൂജ അനുവദിച്ചു കൊണ്ടുള്ള ജില്ലാക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകേസില്‍ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ എന്ന രീതിയില്‍ ഹർജിയിൽ ഭേദഗതി വരുത്താന്‍ മസ്ജിദ് കമ്മിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.

അടിയന്തിര പരിഗണന ആവശ്യപ്പെട്ടാണ് കമ്മിറ്റിഹൈകോടതിയെ സമീപിച്ചത്. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളിയിരുന്നു.ജനുവരി 31നാണ് ഗ്യാൻവാപി പള്ളി ബേസ്‌മെന്റിലെ നാല്‌ നിലവറകളിൽ ഒന്നായ ‘വ്യാസ്‌ ജി കാ തെഹ്‌ഖാനാ’യിൽ പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്

Advertisement