വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.മുൻപ് ഭാര്യയ്ക്കെതിരെ
ആയിരുന്ന ആരോപണം ഇപ്പോൾ മകൾക്കെതിരെ തിരിഞ്ഞെന്നു പറഞ്ഞ മുഖ്യമന്ത്രി,ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ പണമാണ് വീണക്ക് കമ്പനി തുടങ്ങാൻ നൽകിയതെന്നും വിശദീകരിച്ചു.
നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ എക്‌സാലോജിക്ക് സിഎംആര്‍എല്‍ ഇടപാട് നിയമപരമല്ലെന്നും,മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആവർത്തിച്ചിരുന്നു

ചർച്ചയിൽ മറുപടിയുടെ അവസാനമാണ് വീണാ വിജയനുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്.കമലാ ഇൻറർനാഷണൽ ടെക്നിക്കാലിയ സിംഗപ്പൂർ യാത്ര അങ്ങനെ നേരത്തെ ഭാര്യക്കെതിരെ ആയിരുന്നെങ്കിൽ ഇപ്പോൾ മകൾക്കെതിരെ തിരിഞ്ഞുവെന്ന് മുഖ്യമന്ത്രി

ഡൽഹിയിലെ സമരത്തിന് ഒറ്റയ്ക്ക് പോകണമെന്നല്ല ആഗ്രഹിച്ചത്. എൽ.ഡി.എഫിൽ ചർച്ച ചെയ്യും മുൻപ്
പ്രതിപക്ഷവുമായി സംസാരിച്ചിരുന്നു. ജനങ്ങൾക്ക്‌ വേണ്ടിയുള്ള സമരത്തിന് വരുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്തായിരുന്നു നഷ്ടമെന്നും മുഖ്യമന്ത്രിയുടെ ചോദ്യം

തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.രണ്ട് മണിക്കൂറും പത്ത് മിനിട്ടുമെടുത്താണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.തുടർന്ന് നന്ദിപ്രമേയം നിയമസഭ അംഗീകരിച്ചു

Advertisement