ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് നാഗാലാൻഡിലേക്ക്

കോഹിമ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് നാഗാലാൻഡിലേക്ക് പ്രവേശിച്ചു. ന്യായ യാത്രയക്ക് മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി .മണിപ്പൂർ ജനത ന്യായ് യാത്രയെ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

കലാപഭൂമിയായ കാങ്പോക്പിയിൽ രാഹുലിനെ കാണാനായി ജനക്കൂട്ടം റോഡിന് ഇരുവശവും തടിച്ചുകൂടി.ആളു കൂടിയ ഇടങ്ങളിലെല്ലാം രാഹുൽ ബസ്സിൽ നിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു.

മുദ്രാവാക്യം വിളിച്ചാണ് സ്നേഹ സന്ദേശയാത്രയെ മണിപ്പൂർ ജനത വരവേറ്റത്.യാത്ര രാഹുല്‍ എത്തിയപ്പോഴേക്കും ജനനിബിഡമായി

യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിച്ചതിൽ ശക്തമായ സന്ദേശം ഉണ്ടെന്ന് രാഹുൽ.മണിപ്പൂർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഇന്നും വിമർശിച്ചു

യാത്രയെ തടസപ്പെടുത്താൻ ശ്രമിച്ച മണിപ്പൂർ സർക്കാരിനുള്ള മറുപടിയാണ് ജനപങ്കാളിത്തം എന്ന് കെസി വേണുഗോപാൽ പറഞ്ഞു.നാല് ജില്ലകളിലൂടെ 107 കിലോമീറ്റർ സഞ്ചാരിച്ചാണ് മണിപ്പുരിൽ നിന്ന് യാത്ര നാഗാലാൻഡിലേക്ക് കടന്നത്.

Advertisement