മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം

Advertisement

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം. ഏഴ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.

Advertisement