ചിത്ര പൂങ്കുയിലല്ല, കള്ളിപ്പൂങ്കുയില്‍,ചിത്രവധം തിരിച്ചടിക്കുന്നു

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനത്തിൽ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും
ആഘോഷിക്കണമെന്ന് കറയറ്റ ഈശ്വര ഭക്തയായ ഗായിക കെഎസ് ചിത്രയുടെ വാക്കുകൾ വല്ലാതെ ദുര്‍വ്യാഖ്യാനിക്കപ്പെട്ടിരിക്കയാണ്. ജനസമ്മതയായ ചിത്രക്കെതിരെ സൈബര്‍ ലോകത്ത് വിമർശനങ്ങളുമായി
പ്രശസ്തരും അപ്രശസ്‌തരുമായി നിരവധി പേരാണ് നിരക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ചിത്രയുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നത് മറന്ന് ആളുകൾ
സാമൂഹിക മാധ്യമങ്ങളിലൂടെയുംവിമർശനങ്ങളുന്നയിക്കുന്നുണ്ട്.ഇത്തരം വിമര്‍ശനത്തിന്‍റെ ഉദാഹരണമായി വായിക്കാവുന്ന ഒന്നാണ് എഴുത്തുകാരി ഇന്ദുമേനോന്‍
ചിത്രയെ വിമർശിച്ചുകൊണ്ട്ഫെയ്‌സ്ബുക്കിൽ ഇട്ടപോസ്റ്റ്.വളരെ രൂക്ഷമായ ഭാഷയിലാണ്
ചിത്രയ്ക്കെതിരെ ഇന്ദുമേനോൻ പ്രതികരിച്ചിരിക്കുന്നത്. കുയിലായിരുന്നുവെന്ന് ലോകത്തെ
വിശ്വസിപ്പിച്ചവർ കള്ളിപ്പൂങ്കുയിലാണെന്നാണ് ഇന്ദുമേനോന്റെ പോസ്റ്റിൽ പറയുന്നത്.ക്ലാസിക് കലകൾക്കൊപ്പം
നിൽക്കുന്നവർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും
മുരുകന്റെയും എല്ലാം കീർത്തനങ്ങൾപാടുകയും പദങ്ങൾ പഠിക്കുകയും
ചെയ്യുമായിരിക്കും അതിനർത്ഥംസഹജീവികളായ മനുഷ്യരെ
കൊല്ലുന്നതിനൊപ്പം നിൽക്കുകഎന്നതല്ലെന്നും ഇന്ദുമേനോൻപറയുന്നു.

ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്ഇഷ്ടമുള്ള പക്ഷത്ത്
നിൽക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്മനുഷ്യഹത്യയും
വംശീയോൻമൂലനവും നടന്ന ഒരുകാരണത്തെമഹത്വവൽക്കരിക്കുന്നത്
നിഷ്കളങ്കമായി ആണെങ്കിലുംഅനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്.നിങ്ങൾ നിഷ്കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട്മനുഷ്യർ കൊല്ലപ്പെടുക തന്നെചെയ്യും. മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലുംഅവരുടെ വേദനകളിലും നിങ്ങൾഎത്ര കണ്ട് നാമം ജപിച്ചാലും ഒരു
രാമനും വിഷ്ണുവും വരാൻപോകുന്നില്ല അഞ്ചല്ല 5 ലക്ഷംതിരിയിട്ട് തെളിച്ചാലും നിങ്ങളുടെമനസ്സിൽ വെളിച്ചം നിറയാനും
പോകുന്നില്ല. കുയിൽ ആയിരുന്നുഎന്ന് ശബ്ദം കൊണ്ട് മാത്രമാണ്ലോകം വിശ്വസിച്ചിരുന്നത് എന്നാൽനിങ്ങൾ യഥാർത്ഥത്തിൽ
കള്ളിപ്പൂങ്കുയിലാണെന്ന്തെളിയിച്ചിരിക്കുന്നു. ആചാരവും വിളക്കും സംരക്ഷണവും സ്വന്തംവീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ
മതി- പോസ്റ്റിൽ പറയുന്നു.

ഇത്തരം അതിരുവിട്ട പ്രകടനങ്ങള്‍ നേരെ വിപരീതഫലമാണുണ്ടാക്കുന്നതെന്ന് മറുഭാഗത്ത് ഉയരുന്ന ചിത്രയ്ക്കായുള്ള പിന്തുണ കണ്ടാല്‍ മനസിലാകും. ചിത്രയുടെ സ്വകാര്യ ജീവിതത്തിലെ വേദനകള്‍ക്ക് കാരണം ഇതാണെന്നുവരെ കടന്നെഴുതി സിപിഎം സൈബര്‍അണിയില്‍പെട്ടവര്‍ അതാഘോഷമാക്കിയതോടെ പതിവുപോലെ ചിത്രവധവും വിപരീതഫലമാണ് ഉണ്ടാക്കുന്നത്.

സംഘി സൈബര്‍ ഹാന്‍ഡിലുകള്‍ ഇത് ഒരവസരമായി കണ്ട് ചിത്രയെ വിമര്‍ശിക്കുന്നതിന്‍റെ യുക്തി ചോദ്യം ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ അത് അവതരിപ്പിക്കുകയുമാണ്.

Advertisement