സലിം മണ്ണേല്‍ കൊല്ലപ്പെട്ട സംഭവം,ഒരാള്‍ കൂടി പിടിയില്‍

Advertisement

കൊല്ലം/കാസർകോട്. തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസി ഡന്റും പാലോലിക്കുളങ്ങര ജമാ അത്ത് പ്രസിഡൻ്മായ ഇടക്കുളങ്ങര മണ്ണേൽവീട്ടിൽ സലീം മണ്ണേൽ (60) സംഘർഷത്തെത്തു ടർന്നു മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കരുനാഗപ്പള്ളി വടക്കുംതല കിഴക്കിലെത്ത് ഹൗസിൽ എ.നൗഷാദ് അബ്‌ദുൽ റഹീമിനെ (42) യാണു മംഗളൂരുവിലെ ഉള്ളാളിൽനിന്നു കാസർ കോട് ഇൻസ്പെക്‌ടർ പി.അജിത്‌കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.

കാസർകോട് ജോലി ചെയ്യുന്ന സുഹൃത്തിനെ ചോദ്യം ചെയ്ത പ്പോഴാണു പ്രതി ഉള്ളാളിൽ ഉണ്ടെന്ന് അറിഞ്ഞത്. കാസർ കോട് ജില്ലാ പൊലീസ് മേധാവി പി.ബിജോയിയുടെ നിർദേശപ്രകാരമാണു കരുനാഗപ്പള്ളി പൊലീസ് ഇയാളെ കൊല്ലത്തേക്കു കൊണ്ടുപോയി.

മറ്റു പ്രതികളായ തേവലക്കര പാ ലയ്ക്കൽ മുഹമ്മദ് ഷാ (27), വൈകെ ഫാത്തിമ ഹൗസിൽ യൂസഫ്(58) എന്നിവരെ അന്നുതന്നെ പിടികൂടിയിരുന്നു.ശാസ്താംകോട്ട പള്ളിശേരിക്കൽ ഫൈസൽ (35), സഹോദരൻ മുസ്സമൽ (25) എന്നിവരെ പാലക്കാട് നിന്നും അറസ്‌റ്റ് ചെയ്തു‌.

തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ജമാഅത്ത്പ്രസിഡന്റുമായ സലിംമണ്ണേലിന്‍റെ നേതൃത്വത്തില്‍ ഒരു കുടുംബപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിച്ച സലിമിനും മര്‍ദ്ദനമേറ്റു. കുഴഞ്ഞുവീണ ഇദ്ദേഹം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

Advertisement