രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ

ന്യൂഡെൽഹി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം കർണാടകം ബിഹാർ എന്നിവിടങ്ങളിലാണ് ഓരോ കോവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 227 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയർന്നു. കോവിഡ് വകഭേദമായ JN 1 കേസുകളിടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധന ഉണ്ടായി. ഡിസംബർ 28 വരെ 145 JN 1 കേസുകൾ ആണ് റിപ്പോർട്ട് ചെയ്‍തത്.

Advertisement