മഹാരാഷ്ട്രയിൽ കയ്യുറ നിർമാണ ശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 6 തൊഴിലാളികള്‍ മരിച്ചു

മുംബൈ – മഹാരാഷ്ട്രയിൽ കയ്യുറ നിർമാണ ശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 6 തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ പെട്ടത് ഫാക്ടറിക്കകത്ത് ഉറങ്ങി കിടന്ന തൊഴിലാളികൾ. തീ പിടുത്തത്തിന്റ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.



മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലുള്ള കൈയുറ നിർമ്മാണശാലയിലാണ് തീപ്പിടുത്തം.

അർദ്ധരാത്രിക്ക് ശേഷമാണ് അപകടം.

രാത്രിയായതിനാൽ ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല അകത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് വെന്തു മരിച്ചത്.

പുലർച്ചെ 2:15 ഓടെയാണ് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.

ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ഫാക്ടറി മുഴുവൻ തീ പടർന്നിരുന്നു.

ആറ് പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.തുടർന്ന് നടത്തിയ പരിശോധനയില്‍ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഫയർ ഫോഴ്സ് അറിയിച്ചു.

തീ നിയന്ത്രണവിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.

തീപിടുത്തമുണ്ടാകുമ്പോൾ 15 ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി തൊഴിലാളികൾ പറഞ്ഞു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Advertisement