അമ്പാട്ടി റായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. വൈഎസ്ആര്‍സിപി ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) പേജില്‍ വീഡിയോ സഹിതമാണ് വിവരം പോസ്റ്റ് ചെയ്തത്.
ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രയ്ക്കായും ഹൈദരാബാദിനായും കളിച്ച താരമാണ് അമ്പാട്ടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി കളിച്ചു. കഴിഞ്ഞ സീസണിലെ ഐപിഎല്‍ പോരാട്ടത്തിനു പിന്നാലെ താരം സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഇന്ത്യക്കായി 55 ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളും കളിച്ച താരമാണ് അമ്പാട്ടി റായിഡു.

Advertisement