പുഞ്ചിലെ ഭീകരാക്രമണം: സുരക്ഷാ സേന വധിച്ചത് കൊടും ഭീകരന്‍

ജമ്മു. പൂൻചിൽ സുരക്ഷാ സേന വധിച്ച ഭീകരൻ്‍ ക്വാരി ആണെന്ന് സ്ഥിതികരിച്ചു. ഡാംഗ്രി ഗ്രാമത്തിൽ 6 ഗ്രാമിണരെ വധിച്ചത് അടക്കം നിരവധി കേസുകളിലെ പ്രതിയായ കൊടും ഭീകരനാണ് ഇയ്യാൾ. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇയാൾക്ക് ലഷ്ക്കർ ഭീകര പരിശീലനം നല്കിയിട്ടുണ്ട്. നുഴഞ്ഞ് കയറ്റത്തിന് ഈ മേഖലയിൽ സൌകര്യങ്ങൾ ഒരുക്കാനുള്ള ചുമതലയായിരുന്നു ഈ ഭീകരന്.

അതേസമയം വനമേഖലയിലെ തിരച്ചിൽ ശക്തമാക്കി സംയുക്ത സേന. സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തി ജമ്മുകശ്മീർ
ഡിജിപി ആര്‍എസ് സ്വയിന്‍. വനമേഖലയിലെ ഗുഹയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വിവരമുണ്ട്.

പ്രാദേശിക സഹായം ഭീകരവാദികൾക്ക് നൽകിയവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. ചോദ്യം ചെയ്യുന്ന അഞ്ചുപേരിൽ ചിലർക്ക് ഭീകരവാദബന്ധം ഉണ്ടായിരുന്നു എന്ന് സൂചന.

. pic file

Advertisement