മിഗ്ജൗമ് തീവ്രചുഴലിക്കാറ്റായി, ചെന്നൈയിൽ പ്രളയം, ജനജീവിതം സ്തംഭിച്ചു, സ്കൂളുകൾക്ക് അവധി

ചെന്നൈ : കനത്ത മഴയിലും ചുഴലിക്കാറ്റ് ഭീതിയിലും മുങ്ങിയ ചെന്നൈ നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ഝാർഖണ്ഡ് സ്വദേശികൾ മരിച്ചു. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.

നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. വടപളനി, താംബരം ഉൾപ്പെടെ മിക്കയിടത്തും വീടുകളിൽ വെള്ളംകയറി. സബ്‌വേകളുംഅടിപ്പാലങ്ങളും മുങ്ങി. വീടിന് പുറത്തിറങ്ങരുതെന്ന് ആളുകൾക്ക് കർശനനിർദ്ദേശമുണ്ട്. ആറു ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്. നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ, തിരുവളളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് അവധി. മിഗ് ജാമ് ത്രീവ ചുഴലിക്കാറ്റായി മാറിയതോടെ കൂടുതൽ നിർദ്ദേശങ്ങൾ നൽകി.ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെ മാത്രമാണ്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക. തമിഴ്നാട്ടിൽ ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരും.

Advertisement