വിഡിയോ കണ്ടോ ,പ്രളയം ബാധിച്ച ചെന്നൈയിൽ, മുതല റോഡിലിറങ്ങി

ചെന്നൈ.അതിരൂക്ഷമായപ്രളയം ബാധിച്ച ചെന്നൈയിൽ, മുതല റോഡിലിറങ്ങിയതായി പ്രചാരണം. നേർക്കുൻട്രം വിഐടിക്കു സമീപത്ത് രാത്രിയാണ് മുതലയെ കണ്ടതായി പ്രചരണം വന്നത്. ഇതിൻ്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രധാന റോഡിലൂടെ വലിയ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം.

ട്വിറ്ററിലാണ് വീഡിയോ പ്രചരിക്കുന്നത്. നദിയില്‍ നിന്നും മുതല വന്നേക്കാമെങ്കിലും ഇത്രയും വലിയ മുതലയുണ്ടോ എന്ന സംശയമുണ്ടായിട്ടുണ്ട്. അധികൃതരുടെ വിശദീകരണമൊന്നും വന്നിട്ടില്ല.

കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി. വടപളനി, താംബരം ഉൾപ്പെടെ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

Advertisement