നെറ്റ് പരീക്ഷ സിലബസ് പരിഷ്കരിക്കുമെന്ന് യുജിസി

Advertisement

ന്യൂഡെല്‍ഹി.നെറ്റ് പരീക്ഷ സിലബസ് പരിഷ്കരിക്കുമെന്ന് യു.ജി.സി.ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ആയിരിക്കും പരിഷ്കാരം.ഇതിനായി യുജിസി വിദഗ്ധ സമിതിയെ രൂപീകരിച്ചു.പരിശോധനകൾക്ക് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ പുതിയ സിലബസ് അവതരിപ്പിക്കുമെന്നും യുജിസി വ്യക്തമാക്കി.പുതിയ സിലബസുമായി വിദ്യാർത്ഥികൾക്ക് പൊരുത്തപ്പെടാൻ സമയം അനുവദിക്കുമെന്നും യുജിസി ചെയർമാൻ അറിയിച്ചു.നവംബർ മൂന്നിന് ചേർന്ന യോഗത്തിലാണ് സിലബസ് പരിഷ്കരിക്കാനുള്ള തീരുമാനം ഉണ്ടായത്.

Advertisement