വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് ആദിവാസി വയോധികനു ദാരുണാന്ത്യം

Advertisement

വയനാട്. താമസിക്കുന്ന ഷെഡ്ഡിനു തീപിടിച്ച് ആദിവാസി വയോധികനു ദാരുണാന്ത്യം. തരുവണ പാലയാണയിലെ തേനോത്തുമ്മൽ വെള്ളനാണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയിക്കു കൈയ്ക്കും കാലിനും പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
വൈകീട്ട് ആറരയോടെയാണ് സംഭവം. വീടുപണി നടക്കുന്നതിനാൽ വെള്ളനും തേയിയും താൽക്കാലിക ഷെഡ്ഡിലായിരുന്നു താമസം. സമീപത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ഷെഡ്ഡിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. മാനന്തവാടി എംഎൽഎ ഒ ആർ ഉള്‍പ്പടെയുള്ളവർ ആശുപത്രിയിൽ എത്തിയിരുന്നു.

Advertisement