മാധ്യമപ്രവർത്തകൻ സജാദ് അഹമ്മദ് ധറന്റെ കരുതൽതടങ്കൽ ഹൈക്കോടതി റദ്ദാക്കി

Advertisement

ശ്രീന​ഗർ: കാശ്മീരി മാധ്യമപ്രവർത്തകൻ സജാദ് അഹമ്മദ് ധറന്റെ കരുതൽ
തടങ്കൽ ജമ്മു കശ്മീർ ഹൈക്കോടതി റദ്ദാക്കി.കശ്മീരി മാധ്യമപ്രവർത്തകനും ദ കശ്മീർ വാലയുടെ എഡിറ്ററുമായ ഫഹദ് ഷായ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ്കോടതി ഉത്തരവ്.

സർക്കാരിനെ വിമർശിക്കുന്നത് ഒരാളെ തടങ്കലിൽ വെക്കാനുള്ള കാരണം അല്ലെന്നു ജമ്മുകശ്മീർ ലഡാക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിമർശിച്ചു. സജ്ജത്തിനെതിരായ ആരോപണങ്ങൾ അവ്യക്തമെന്നും കോടതി നിരീക്ഷിച്ചു. ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദി സലിം പരേയുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ 2022 ജനുവരി 16 നാണ് സജാദിനെ അറസ്റ്റ് ചെയ്തത്.

സജാദിന്റ സമൂഹ മാധ്യമ പോസ്റ്റുകൾ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുമെന്നും സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ ഇടയാക്കും എന്നുമാണ് പോലീസിന്റെ ആരോപണം.എന്നാൽ സജാദ് ഗുൽ ഏതെങ്കിലും തരത്തിലുള്ള തെറ്റായ വാർത്തകൾ നൽകിയതായി കണ്ടെത്തിയിട്ടില്ല എന്നും ചീഫ് ജസ്റ്റിസ് എൻ കോടിശ്വർ സിംഗ്,എ എം ചൗദരി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

Advertisement