അദാനി ഗ്രൂപ്പിനെതിരായി ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡെല്‍ഹി. അദാനി ഗ്രൂപ്പിനെതിരായി ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഫിനാന്‍ഷ്യല്‍ ടൈംസ് മാധ്യമപ്രവര്‍ത്തകരായ ബെഞ്ചമിന്‍ നിക്കോളാസ് ബ്രൂക് പാര്‍ക്കിന്‍, കോള്‍ നിന കോര്‍ണിഷ് എന്നിവര്‍ക്കെതിരായ ഗുജറാത്ത് പോലീസിന്റെ നടപടിയാണ് സുപ്രീംകോടതി തടഞ്ഞത്. ഡിസംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെ തുടർ നടപടി പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് പോലീസിന് സുപ്രീംകോടി നോട്ടീസ് അയച്ചു.


ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.അതേസമയം, ഹര്‍ജിക്കാര്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.അദാനി ഗ്രൂപ്പിലെ നിക്ഷേപകരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഗുജറാത്ത് പോലീസ് നടപടിക്കെതിരെയാണ് മാധ്യമ പ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചത്.നേരത്തെയും മാധ്യമപ്രവര്‍ത്തകർക്കെതിരായ ഗുജറാത്ത് പോലീസ് നടപടി സുപ്രീംകോടതി തടഞ്ഞിരുന്നു

Advertisement