ജനസംഖ്യ നിയന്ത്രണത്തെക്കുറിച്ചു നിയമ സഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി,പ്രതിഷേധം ശക്തം

പട്ന. ജനസംഖ്യ നിയന്ത്രണത്തെക്കുറിച്ചു നിയമ സഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിതീഷ് കുമാറിനെതിരെ നടപടി എടുക്കണമെന്നും വിവാദ പരാമർശം സഭ രേഖകളിൽ നിന്നും നീക്കണം എന്നും ആവശ്യപ്പെട്ടു ദേശീയ വനിത കമ്മീഷൻ രേഖ ശർമ രംഗത്ത് വന്നു. നിതീഷിന്റ പരാമർശം രാജ്യത്തിനു നാണക്കേടെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി.

ജനസംഖ്യ നിയന്ത്രണ ചര്‍ച്ചക്കിടെ കഴിഞ്ഞ ദിവസം ബീഹാർ നിയമ സഭയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.സ്ത്രീകളുടെ വിദ്യാഭ്യാസവും ജനസംഖ്യ നിയന്ത്രണവും താരതമ്യം ചെയ്തു കൊണ്ടായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം.സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി അംഗങ്ങൾ ഇന്ന് നിയമ സഭയിലേക്കെത്തി യാ മുഖ്യമന്ത്രി യെ തടഞ്ഞു.

ഉടൻതന്നെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ നിതീഷ് കുമാർ മാപ്പ് പറഞ്ഞു തന്റെ പരാമർശം പിൻവലിക്കുന്നതായി അറിയിച്ചു.
മധ്യപ്രദേശിലെ ഗുണ യിലെ പ്രചാരണ റാലിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, വിവാദ പരാമർശം ഇന്ത്യ മുന്നണി ക്കെതിരെ ആയുധമാക്കി.നിതീഷിന്റ പരാമർശം ലോകത്തിനു മുന്നിൽ രാജ്യത്തിനു നാണക്കേട് ആയെന്ന് പ്രധാന മന്ത്രി വിമർശിച്ചു.

നിതീഷ് കുമാറിനെതിരെ നടപടി എടുക്കണമെന്നും വിവാദ പരാമർശം സഭ രേഖകളിൽ നിന്നും നീക്കണമെന്നും, ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ, ബീഹാർ സ്പീക്കർ അവദ് ബീഹാറി ചൗധരിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

നിതീഷ് കുമാർ രാജി വക്കണം എന്ന് ആവശ്യപ്പെട്ടു ബിജെപി വനിത നേതാക്കൾ ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ പ്രതിഷേധിച്ചു.

Advertisement