രാജസ്ഥാനിലെ കോൺഗ്രസ് സ്ഥാനാർത്ഥിനിർണയം പൂർത്തിയായി,ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളും മിസോറാമും നാളെ ജനവിധി തേടും

Jagdalpur: Police personnel conduct a flag march ahead of the Chhattisgarh Assembly elections, in Jagdalpur, Sunday, Nov. 5, 2023. (PTI Photo)(PTI11_05_2023_000395A)

ന്യൂഡെല്‍ഹി.രാജസ്ഥാനിലെ കോൺഗ്രസ് സ്ഥാനാർത്ഥിനിർണയം പൂർത്തിയായി.മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ സമ്മർദ്ദത്തിന് വഴങ്ങി ശാന്തി ധരിവാളിന് സീറ്റ് നൽകി.കോട്ട നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഗെഹ് ലോട്ടിനെ എഐസിസി അധ്യക്ഷനാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തെ അട്ടിമറിക്കാൻ ചുക്കാൻ പിടിച്ച നേതാവായിരുന്നു ധരിവാൾ .സംഘത്തിലുണ്ടായിരുന്ന മഹേഷ് ജോഷി, ധർമ്മേന്ദ്ര റാത്തോഡ് എന്നിവർക്ക് സീറ്റ് നൽകിയിരുന്നില്ല.ധരിവാളിന് കൂടി സീറ്റ് നൽകിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് ഗലോട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളും മിസോറാമും നാളെ ജനവിധി തേടും.മിസോറാമിൽ 40 സീറ്റുകളിലേക്ക് കനത്ത ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.മണിപ്പൂർ കലാപമായിരിക്കും സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുക.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.ഒറ്റപ്പെട്ട മാവോയിസ്റ്റ് ആക്രമണങ്ങൾ നേരിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കോൺഗ്രസ് വിജയപ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്

Advertisement