തൂത്തുക്കുടിയിൽ പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

തൂത്തുക്കുടി. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മുരുകേശൻ നഗറിലെ മാരിശെൽവവും ഭാര്യ കാർത്തികയുമാണ് കൊല്ലപ്പെട്ടത്. പ്രണയത്തിലായിരുന്ന ഇരുവരും മൂന്ന് ദിവസം മുൻപാണ് വിവാഹിതരായത്. കാർത്തികയുടെ വീട്ടുകാർക്ക് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ദിവസം തന്നെ കാർത്തികയുടെ ബന്ധുക്കളെത്തി ബഹളമുണ്ടാക്കുകയും ചെയ്തു. ഇന്ന് രാത്രി ഏഴുമണിയോടെയാണ് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറുപേർ, വീട്ടിൽ കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്. കാർത്തികയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. കേസിൽ മൂന്നു പേരെ പൊലിസ് ചോദ്യം ചെയ്തുവരുന്നുണ്ട്.

Advertisement