ജെഡിഎസിന്റെ ബിജെപി ബന്ധത്തിന് പിണറായി സമ്മതം നൽകിയെന്നത് അസംബന്ധം: സീതാറാം യെച്ചൂരി

ന്യൂ ഡെൽഹി :
ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന ജെഡിഎസ് മേധാവി എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയൻ അറിഞ്ഞുവെന്നത് അസംബന്ധമാണെന്നും ജെഡിഎസിൽ നടക്കുന്നതെല്ലാം ദേവഗൗഡക്ക് അറിയുമെന്ന് തോന്നുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

ദേവഗൗഡയുടെ വെളിപ്പെടുത്തലിനെ യുഡിഎഫ് ആയുധമാക്കി ശക്തമായ ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത്. എന്നാൽ ദേവഗൗഡയുടെ വെളിപ്പെടുത്തൽ പാടേ നിഷേധിക്കുന്ന നിലപാടാണ് ജെഡിഎസ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി ദേവഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടിയും നേരത്തെ പ്രതികരിച്ചിരുന്നു.

Advertisement