മധ്യപ്രദേശിൽ മുഖ്യമന്ത്രി ചൗഹാനെതിരെ കോൺഗ്രസ് സ്ഥാനാർഥി ‘ഹനുമാൻ’!

ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെതിരെ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രമുഖ നടൻ വിക്രം മസ്താൽ. രാമനാഥ് സാഗറിന്റെ ടിവി പരമ്പരയായ രാമായണത്തിലെ ഹനുമാൻ കഥാപാത്രത്തിലൂടെ ജനങ്ങളുടെ പ്രിയങ്കര‌നാണ് മസ്താൽ. ബുധ്നി മണ്ഡലത്തിലാണ് ഇരുവരുടെയും പോരാട്ടം.

മധ്യപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ഇന്ന് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. മധ്യപ്രദേശിൽ 144 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥ് സ്വന്തം മണ്ഡലമായ ചിന്ദ്വാരയിൽനിന്നു മത്സരിക്കും. മുൻമുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകൻ ജയ്‌വർധൻ സിങ്് റാഘിഗത് മണ്ഡലത്തിൽനിന്നു ജനവിധി തേടും. കഴിഞ്ഞ കമൽനാഥ് മന്ത്രിസഭയിൽ അംഗമായിരുന്നു ജയ്‌വർധൻ.

മുന്‍ രാജ്യസഭാംഗവും മുൻ മന്ത്രിയുമായ വിജയ് ലക്ഷ്മി സാധോ മഹേശ്വർ – എസ്‌സി മണ്ഡലത്തിൽനിന്നും മുൻ മന്ത്രി ജിതു പട്‌വാരി റാവു മണ്ഡലത്തിൽനിന്നും ജനവിധി തേടും.

Advertisement