സന്തോഷ് ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു തുടര്‍ച്ചയായി മൂന്നാം ജയം

സന്തോഷ് ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു തുടര്‍ച്ചയായി മൂന്നാം ജയം. ചത്തീസ്ഗഢിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം വീഴ്ത്തി.
കേരളം തുടക്കം മുതല്‍ ആക്രമണ ശൈലി ആണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ തന്നെ കേരളം ലീഡും സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒറ്റ ഗോളിനാണ് കേരളം മുന്നില്‍ നിന്നത്. ആറാം മിനിറ്റില്‍ സജീഷാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍ വന്നത്.
രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു. തുടക്കത്തില്‍ തന്നെ യുവ മുന്നേറ്റ താരം ജുനൈനിലൂടെ കേരളം രണ്ടാം ഗോളും വലയിലാക്കി. 67ാം മിനിറ്റില്‍ മൂന്നാം ഗോളും വന്നു. ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടായിരുന്നു സ്‌കോറര്‍.
ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ 3-0ത്തിനു വീഴ്ത്തിയിരുന്നു.

Advertisement