ബംഗാളിലെ സർക്കാർ-ഗവർണർ പോര് നിർഭാഗ്യകരമെന്ന് സുപ്രീം കോടതി

ന്യൂ ഡെൽഹി :
പശ്ചിമ ബംഗാളിലെ സർക്കാർ-ഗവർണർ പോര് നിർഭാഗ്യകരുമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഗവർണറും സർക്കാരും സഹകരിച്ച് പോകണമെന്നും മുഖ്യമന്ത്രിയും ഗവർണറും ഒന്നിച്ചിരുന്ന് ചർച്ച നടത്തണമെന്നും അഭിപ്രായപ്പെട്ട കോടതി ഇത്തരം വിഷയങ്ങളിൽ സാധാരണ കോടതി ഇടപെടാറില്ലെന്നും വ്യക്തമാക്കി. സർക്കാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ ഗവർണർക്ക് സമയപരിധിയില്ല. എന്നാൽ അതിനർഥം തീരുമാനം അന്തിമമായി നീട്ടുക എന്നല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു

ബംഗാൾ സർവകലാശാല കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമർശം. സർവകലാശാല വിഷയത്തിലെ പോര് വിദ്യാർഥികളുടെ ഭാവിയെ ആണ് ബാധിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നൽകി.

Advertisement