ഇന്ത്യൻ ഭീഷണി ഫലിച്ചു; നയതന്ത്ര പ്രതിനിധികളെ കാനഡ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റി

Advertisement

ന്യൂ ഡെൽഹി :
ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന് പിന്നാലെ, നയതന്ത്ര പ്രതിനിധികളെ മാറ്റികാനഡ. ഒക്ടോബർ പത്തിനകം ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് മാറ്റുന്നത്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡക്കാർക്ക് വിസ സെപ്റ്റംബർ 18 മുതൽ ഇന്ത്യ നിർത്തിവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ നിർദേശം നൽകിയത്.

ഒക്ടോബർ 10ന് മുമ്പായി 41 നയതന്ത്ര പ്രതിനിധികളെ ഡൽഹിയിൽ നിന്ന് തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയപരിധി അവസാനിച്ചാൽ കനേഡിയൻ ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Advertisement